ചെന്നൈ: ഒരുപ്രദേശത്ത് ഏറ്റവും കൂടുതല്‍ സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ നിലയം തമിഴ്നാട്ടില്‍. രാമനാഥപുരത്ത് കമുദിയില്‍ അദാനി ഗ്രൂപ്പിന്റേതാണ് പദ്ധതി. 648 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 4,550 കോടി രൂപയാണ് ചെലവെന്ന് കമ്പനി ചെയര്മാന് ഗൗതം അദാനി അറിയിച്ചു.
വൈദ്യുതി ഉല്‍പ്പാദനം തുടങ്ങി. 5,000 ഏക്കറിലാണ് നിലയം. തമിഴ്നാണ് വൈദ്യുതി വാങ്ങുന്നത്. സംസ്ഥാനത്ത് 3,000 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണീ നിലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: