ഐക്യരാഷ്ട്രസഭ: പാരീസ് കാലാവസ്ഥാ വ്യതിയാന ഉടമ്പടിക്ക് 31 രാജ്യങ്ങളുടെ ഔദ്യോഗിക അംഗീകാരം. വര്‍ഷാവസാനത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷ.
ഉടമ്പടിയില്‍ 55 % രാജ്യങ്ങളും ഭാഗമായി. കരാര്‍ പ്രാബല്യത്തിലാകാന്‍ 60 % രാജ്യങ്ങള്‍ ഒപ്പുവെക്കണം. വര്‍ഷാവസാനത്തോടെ ഉടമ്പടി പ്രാബല്യത്തില്‍ വരുമെന്ന് യുഎന്‍ ഉന്നതതല യോഗത്തിനിടെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പറഞ്ഞു. നവംബര്‍ ഏഴിന് മൊറോക്കോയില്‍ യുഎന്‍ കാലാവസ്ഥാ സമ്മേളനം നടക്കും.
യുഎന്നിന്റെ അടുത്ത കാലാവസ്ഥാ സമ്മേളനത്തിനുള്ളില്‍ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം ആവശ്യത്തിനാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: