നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം

Friday 23 September 2016 3:44 am IST

ന്യൂദല്‍ഹി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവധി ആനുകൂല്യം, താമസം, ജോലി സമയം തുടങ്ങിയവ സര്‍ക്കാര്‍ ആശുപത്രികളിലേതിന് സമാനമായിരിക്കണം. ഇരുനൂറിലേറെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സമാനമായ സര്‍ക്കാര്‍ നഴ്‌സുമാരുടെ വേതനം നല്‍കണം. നൂറിലേറെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സമാനമായ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളത്തില്‍ നിന്ന് പത്ത് ശതമാനത്തിലേറെ കുറയരുത്. 50 മുതല്‍ നൂറ് വരെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സമാനമായ സര്‍ക്കാര്‍ ആശുപത്രി നഴ്‌സുമാരുടെ ശമ്പളത്തില്‍ നിന്ന് 25 ശതമാനത്തിലേറെ കുറയരുത്. 50 കിടക്കയില്‍ താഴെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് കുറഞ്ഞ ശമ്പളം 20000 രൂപയാക്കണം. നടപടികള്‍ ഒക്ടോബര്‍ 20ന് മുന്‍പ് സംസ്ഥാനങ്ങള്‍ അറിയിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.