മുംബൈ: ഗ്രാമവികസന വകുപ്പുമന്ത്രി പങ്കജ മുണ്ടെ, മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്പാലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുള്‍പ്പെടെ കേസുകളില്‍ ജയിലിലായ ഭുജ്പാല്‍ കടുത്ത പനിബാധിച്ച് ആശുപത്രിയിലാണ്.
രാഷ്ട്രീയത്തില്‍ സജീവമാകും മുമ്പ് ഛഗന്‍ ഭുജ്പാലും പങ്കജയുടെ അച്ഛന് ഗോപിനാഥ് മുണ്ടെയും മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗ നേതാക്കളായിരുന്നു. ഒരുമിച്ച് ഏറെക്കാലം പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് സംവരണ സംവിധാനത്തിന്റെ പേരില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണ്.
പങ്കജയുടെ സന്ദര്‍ശനം പ്രക്ഷോഭം തണുപ്പിക്കാനുള്ള പദ്ധതിയാകാമെന്നും ഈ പശ്ചാത്തലത്തില്‍ കാണണമെന്ന് രാഷ്ട്രീയ നിരീക്ഷകള്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: