ചെന്നൈ: എസ്. ജാനകി പാട്ടു നിര്‍ത്തുന്നു. സിനിമകള്‍ക്കോ വേദികളിലോ ഇനി പാടില്ല. വിശ്രമം വേണമെന്നും സംഗീത ജീവിതം അവസാനിപ്പിക്കാറായെന്നും ഗായിക പറഞ്ഞു.
60 വര്‍ഷം മതിവരുവോളം പാടി, ഇനി വിശ്രമമാണ് ആവശ്യം. പ്രായമായി, നിരവധി ഭാഷകളില്‍ പാടാന്‍ ഭാഗ്യം കിട്ടി. ഇനി വിശ്രമം വേണം, ജാനകിയമ്മ പറഞ്ഞു. സ്റ്റേജ് ഷോകളിലും ഇനി പാടില്ലെന്ന് വ്യക്തമാക്കി.
10 കല്‍പ്പനകള്‍ എന്ന മാലയാള ചിത്രത്തില്‍ താരാട്ടുപാട്ടുപാടിയാണ് ജാനകി അമ്മ തന്റെ ഗാനസപര്യ അവസാനിപ്പിക്കുന്നത്. ഇത് തന്റെ കരിയറിലെ അവസാന ഗാനമാണെന്ന് അവര്‍ പ്രഖ്യാപിച്ചു.
1950 ല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയ എസ് ജാനകി ഇതുവരെ തെന്നിന്ത്യന്‍ ഭാഷകളിലായി 48,000ഓളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: