തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍. 2016-17 സാമ്പത്തികവര്‍ഷത്തെ സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. നവംബര്‍ 10വരെ 29 ദിവസമാണ് സമ്മേളനം.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ കൊണ്ടുവരും. കാര്യോപദേശകസമിതി ചേര്‍ന്ന് ബില്ലുകളുടെ മുന്‍ഗണന തീരുമാനിക്കും.
സംസ്ഥാന നികുതിഘടനയില്‍ സംഭവിക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ച് 29ന് പ്രത്യേക സെമിനാര്‍ നടത്തും. സമ്മേളനത്തിന്റെ സുഗമ നടത്തിപ്പിന് സര്‍വ്വകക്ഷിയോഗം വിളിക്കും, സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: