തിരുവനന്തപുരം: മലയാള നാടകവേദിക്ക് പുതിയ മാനം നല്കിയ നാടകകൃത്തും മികച്ച അദ്ധ്യാപകനുമായിരുന്നു പ്രൊഫ.എന്‍. കൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.
കാലാതിവര്ത്തിയായതിനാലാണ് അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ഇന്നും പ്രസക്തിയേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള സാഹിത്യസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ഈ സമ്മേളനം ഉപകരിക്കും. കൃഷ്ണപിള്ളയുടെ പുസ്തകങ്ങള്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം ഊട്ടി ഉറപ്പിക്കാനുതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനെയും അദ്ദേഹം ശ്ലാഘിച്ചു.
ചടങ്ങില്‍ ബെംഗളൂരു സാഹിത്യ അക്കാദമി റീജിയണല്‍ ഓഫീസ് സെക്രട്ടറി മഹാലിംഗേശ്വര്, സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗങ്ങളായ ഡോ. കായംകുളം യൂനുസ്, സി. രാധാകൃഷ്ണന്, പന്ന്യന്‍ രവീന്ദ്രന്, ഫൗണ്ടേഷന് സെക്രട്ടറി ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: