കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സിലിന് മുന്നോടിയയുള്ള അഖിലേന്ത്യ ഭാരവാഹികളുടെ യോഗം കോഴിക്കോട്ടെ കടവ് റിസോര്‍ട്ടില്‍ ആരംഭിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം.
രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊപ്പം ഉറി ആക്രമണവും ഭാരവാഹിയോഗത്തില്‍ ചര്‍ച്ചയാവും. വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന ഭാരവാഹികളുടെ യോഗത്തില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്മാരും വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. ഈ രണ്ട് യോഗങ്ങളുമാണ് ഞായറാഴ്ച ചേരുന്ന ദേശീയ കൗണ്‍സിലിന്റെ അജണ്ട നിശ്ചയിക്കുക. ഒപ്പം കൗണ്‍സിലില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്കും അന്തിമ രൂപം നല്‍കും.
ശനിയാഴ്ച ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: