ചവറ: തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് ചാമ്പക്കടവ് യൂണിറ്റി മുകേഷ് സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പതിനായിരം പേര് ഒപ്പിട്ട ഭീമ ഹര്‍ജി തയാറാക്കുന്നു. വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാനാണ് വായനശാലയുടെ തീരുമാനം. നാട്ടുകാരും സ്കൂള്‍ അധികൃതരും വായനശാലയ്ക്കൊപ്പം ഉണ്ട്. വായനശാലയില്‍ നടന്ന ചടങ്ങില്‍ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ നിയാസ് നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് അരുണ്‍ ചാമ്പക്കടവ്, സെക്രട്ടറി അന്‍വര്‍, അബ്ദുല്‍ മനാഫ്, ഷാഫി, സിയാദ്, ഹസൈന്, ഷാനവാസ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: