സദാനന്ദ ഗൗഡ മാടായിക്കാവില്‍ ദര്‍ശനത്തിനെത്തി

Friday 23 September 2016 7:15 pm IST

പയ്യന്നൂര്‍: കേന്ദ്ര മന്ത്രി സദാനന്ദഗൗഡ മാടായിക്കാവില്‍ ദര്‍ശനം നടത്തി. രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ തൊഴുത ശേഷമാണ് മന്ത്രി മാടായിക്കാവിലെത്തിയത്. ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍, ഭാരവാഹികള്‍, ബിജെപി ജില്ലാ സെക്രട്ടറി ടി.വി.ശോഭനകുമാരി, ജില്ലാ കമ്മറ്റി അംഗം വി.വി.രാമചന്ദ്രന്‍, ടി.ശശീന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശങ്കരന്‍ കൈതപ്രം, സജീവന്‍ വെങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രദര്‍ശനത്തിനു ശേഷം നവരാത്രി ആഘോഷത്തിന്റെ ധനസമാഹരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.