ശരണ്യാ സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Friday 23 September 2016 8:24 pm IST

കാസര്‍കോട്: ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള വിധവകള്‍, നിയമാനുസൃതം വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ (വൃക്കരോഗികള്‍, കാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ), ഭര്‍ത്താക്കന്മാരുളള അശരണരും, തൊഴില്‍രഹിതരുമായ വനിതകള്‍, അംഗപരിമിതരായ വനിതകള്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതയായ അമ്മമാര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വായ്പ നല്‍കുന്നു. യാതൊരുവിധ ഈടോ ജാമ്യമോ ആവശ്യമില്ല. അപേക്ഷാഫോറം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗ്, എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്റ് ബ്യൂറോ മഞ്ചേശ്വരം, ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസര്‍കോട് എന്നീ ഓഫീസുകളില്‍ നിന്ന് ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.