കണ്ണൂര്‍: മികച്ച അധ്യാപകനുളള സംസ്ഥാന അവാര്‍ഡ് നേടിയ തളാപ്പ് മിക്സഡ് ഗവണ്മെന്റ് യുപി സ്ക്കൂള് പ്രധാനാധ്യാപകന് കെ.കരുണാകരനെ ആദരിക്കലും സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ചാരിറ്റബിള്‍ ഫണ്ടിന്റെ ഉദ്ഘാടനവും ഇന്ന് നടക്കുമെന്ന് സ്ക്കൂള് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി രാവിലെ 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് അധ്യക്ഷത വഹിക്കും. ടി.ഒ.മോഹനന് മാജിക് ഹൗസ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്ക്കാരിക, വിദ്യാഭ്യാസ മേഖലയിലെ നിരവധി പേര് ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ അമൃത രാമകൃഷ്ണന്, എ.സുചിത്ര, എം.പി.ഫൈസല്‍, വി.പ്രദീപ്, എം.പി.രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: