ഇരിക്കൂര്‍: അനധികൃതമായി മണല്‍ കടത്തിയ ടിപ്പര്‍ ലോറി ഇരിക്കൂര്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ പടിയൂര്‍ സ്വദേശി നിധിന് ദാമു(28)വിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പടിയൂര്‍ ശാന്ത മുക്കിലെ കടവില്‍ നിന്നും മണല്‍ കയറ്റുകയായിരുന്ന ലോറിയാണ് പോലീസ് പിടികൂടിയത്. ആറു മാസം മുമ്പ് പടിയൂരില്‍ അനധികൃത മണല്‍ കടത്ത് തടയാനെത്തിയ ഇരിട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ സംഘത്തെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും നിരവദി മണല്‍ കടത്ത് കേസിലും പ്രതിയാണ് പിടിയിലായ നിധിന്. ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: