കണ്ണൂര്‍: സാമൂഹ്യ ക്ഷേമപെന്ഷന് വിതരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലയിലെ സഹകരണ ബാങ്കുകളെയും ഉദ്യോഗസ്ഥരെയും അനുമോദിച്ചു. കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വ്യവസായ-കായിക ക്ഷേമ വകുപ്പ് മന്ത്രി. ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരായ ജില്ലാ നോഡല്‍ ഓഫീസര്‍ പി.പി.രവീന്ദ്രന്, ഐകെഎം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.കെ.റോഷി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്കി.
വിവിധ ബാങ്കുകള്‍ക്കുളള ഉപഹാരം മേയര്‍ ഇ.പി.ലത സമ്മാനിച്ചു. ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എ.അബ്ദുള്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.കെ.ബാലകൃഷ്ണന്, ജോസ് ഫിലിപ്പ്, പി.കെ.പുരുഷോത്തമന്, കെ.നാരായണന്, ടി.അയ്യപ്പന് നായര്‍, എ.പവിത്രന്, പി.പി.രവീന്ദ്രന്, അബ്ദുല്‍ നൗഷാദ്, എം.കെ.ദിനേശ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: