കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായിരിക്കും. രാവിലെ 11ന് ജലസംരക്ഷണ ശില്‍പ്പശാല മേയര്‍ ഇ.പി.ലതയും ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും ഉച്ചയ്ക്ക് രണ്ടിന് വൃക്കരോഗ സൗജന്യ പരിശോധന ക്യാമ്പ് പി.കെ.ശ്രീമതി എംപിയും ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സി.കൃഷ്ണന്, ജയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി സ്വാഗതം ആശംസിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: