കണ്ണൂര്‍: വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ജില്ലയില്‍ വിപുലമായ വയോജന സംഗമങ്ങളും കലാപരിപാടികളും നടത്താന്‍ സംഘാടക സമിതിയായി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്. കോര്പ്പറേഷന് കേന്ദ്രീകരിച്ച് കണ്ണൂരിലും ഗ്രാമപഞ്ചായത്ത് തലങ്ങളിലുമായിരിക്കും സംഗമങ്ങള്‍. കലാപരിപാടികള്‍, വയോജനങ്ങളുടെ കലാപരിപാടികള്‍, ഉപഹാര സമര്‍പ്പണം, മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് സംഘാടക സമിതി ചെയര്‍മാനും മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവര്‍ കോ ചെയര്മാന്മാരുമാണ്. സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ എല്‍.ഷീബയാണ് കണ്‍വീനര്‍. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്-നഗരസഭാ പ്രതിനിധികള്‍, വയോജന സംഘടനാ നേതാക്കള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
യോഗത്തില്‍ മേയര്‍ ഇ.പി.ലത, എഡിഎം മുഹമ്മദ് യൂസഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍ ഷീബ, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ നിഷ മേരി ജോണ്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ടി.ടി.റംല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: