കണ്ണൂര്‍: വിമുക്ത ഭടന്മാരുടെ അശ്രിതരായ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താംതരം മുതല്‍ ബിരദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധി 2 ലക്ഷം രൂപ. ംംം.മെശിശസമംലഹളമൃലസലൃമഹമ.ീൃഴ എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് 2 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് സമര്‍പ്പിക്കണം. എല്‍ സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മുന്‍ വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. ഒക്ടോബര്‍ 22 വരെ അപേക്ഷ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: