പയ്യന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കണ്ണൂര്‍ ജില്ലാ സംഗമം 1, 2 തീയ്യതികളില്‍ പയ്യന്നൂരില്‍ നടക്കും. യുവജനറാലി, യുവജനസംഗമം, യൂത്ത് ഐക്കണ്‍ അവാര്‍ഡ് വിതരണം, നേതൃത്വ പരിശീലന ക്യാമ്പ് എന്നീ പരിപാടികളോടെയാണ് ഗാന്ധി പാര്‍ക്കിനും കാനായി യമുനാ തീരത്തുമായി സംഗമം നടത്തുന്നത്. 1 ന് ഉച്ചക്ക് 2.30 ന് പയ്യന്നൂര്‍ ശ്രീവത്സവം ഓഡിറ്റോറിയത്തില്‍ നിന്നും പുറപ്പെടുന്ന യുവജന മാര്‍ച്ച് ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡണ്ട് ടി.നസീറിദ്ദീന് ഉദ്ഘാടനം ചെയ്യും. ബിസിനസ്സ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹനായ ഇന്ത്യാന ആശുപത്രിയുടെയും കണ്ണൂര്‍ ഹോളോബ്രിക്സിന്റെയും ഡയരക്ടറായ മുഹമ്മദ് യാഷിക്, അബ്ദുള്‍ ഹമീദിന് അവാര്‍ഡ് സമ്മാനിക്കും. വൈകുന്നേരം 4.45 ന് യമുനാതീരം റിസോര്‍ട്ടില്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 2 ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് അഡ്വ.ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: