കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ചക്കരക്കല്‍ യാര്‍ഡിലും സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതും കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനായി പ്രസ്തുത വാഹനങ്ങളുടെ ലിസ്റ്റ് കണ്ണൂര്‍ കോര്പ്പറേഷന്, ആര്‍ടിഒ എന്നിവിടങ്ങളിലെയും കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെയും നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ കണ്ണൂര്‍ എന്നിവിടങ്ങളിലെയും ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ കണ്ണൂര്‍ എന്നിവിടങ്ങളിലും ആയതിന്റെ വിവരങ്ങള്‍ ലഭ്യമാണ്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഈ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ക്ക് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കില്‍ 29ന് മുമ്പായി മതിയായ രേഖകള്‍ സഹിതം കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുമ്പാകെയോ ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ മുമ്പാകെയോ ഹാജരായി തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേല്‍ കാലാവധിക്കുള്ളില്‍ മേല്‍പ്രകാരം അവകാശം ഉന്നയിക്കപ്പെടാത്ത വാഹനങ്ങള്‍ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: