കണ്ണൂര്‍: കാശ്മീരിലെ ഭാരത സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന് നിലപാടില്‍ പ്രതിഷേധിച്ചും എബിവിപി കണ്ണൂര്‍ നഗര്‍ സമിതി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനം നഗരം ചുറ്റി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കോലം കത്തിക്കുകയും ചെയ്തു. എബിവിപി നേതാക്കളായ പി.നിഖില്‍, ആകാശ്, അര്ജ്ജുന്, പ്രണവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: