എസ്എന്‍ഡിപി കുടുംബ സംഗമം മണത്തണയില്‍

Friday 23 September 2016 8:32 pm IST

ഇരിട്ടി: കണിച്ചാര്‍ എസ്എന്‍ഡിപി ശാഖയുടെ കീഴില്‍ മണത്തണ കുടുംബ സംഗമം നാളെ മണത്തണ സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടക്കും. ശാഖാ യോഗം പ്രസിഡന്റ് ചന്ദ്രമതി ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന സംഗമം ഇരിട്ടി യൂണിയന്‍ പ്രസിഡന്റ് കെ.വി. അജി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ മുഖ്യ പ്രഭാഷണം നടത്തും. കുടുംബ യോഗം ഓഫീസിന്റെ ഉദ്ഘാടനം ഇരിട്ടി യൂണിയന്‍ സിക്രട്ടറി പി.എന്‍.ബാബു നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.