കണ്ണൂര്‍: ഒ.കെ.വിനീഷ് വീണ്ടും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി ചുമതലയേറ്റു. കഴിഞ്ഞ ഏഴുമാസമായി പ്രസിഡണ്ട് സ്ഥാനം വഹിച്ചു വരികയായിരുന്ന പി.ഷാഹിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു കൊണ്ട് സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് വിനീഷിനെ വീണ്ടും സ്പോര്‍ട്സ് കൗണ്‍സിലിന്റെ തലപ്പത്തെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും യുഡിഎഫ് സര്‍ക്കാറിന്റെ കീഴില്‍ നാലേകാല്‍ വര്‍ഷവും വിനീഷായിരുന്നു ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്നു. കേവലം 7 മാസം മാത്രമെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ സാധിച്ചിട്ടുളളൂവെങ്കിലും ജില്ലയിലെ കായിക രംഗത്തിനു വേണ്ടിയും സ്പോര്‍ട്സ് കൗണ്‍സിലിനു വേണ്ടിയും കഴിഞ്ഞ കാലങ്ങളിലെ ഭരണ സമിതികള്‍ക്ക് കാഴ്ചവെയ്ക്കാന്‍ സാധിച്ചതിലും മികച്ച പ്രവര്‍ത്തനം തന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന് കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സ്ഥാനം ഒഴിയുന്ന ഷാഹിന്‍ കണ്ണൂര്‍ പ്രസ്ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: