കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Friday 23 September 2016 8:40 pm IST

തൊടുപുഴ: പോലീസ് നടത്തിയ അന്വേഷണത്തില്‍ നഗരത്തില്‍ നിന്ന് രണ്ട് കേസുകളിലായി കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. പിടിയിലായതില്‍ പതിനേഴ്കാരനും. ആലക്കോട് പാലപ്പിള്ളി കോളനി കൊളാപ്പിള്ളില്‍ അഖില്‍ (22) ആണ് ആദ്യ കേസില്‍ പിടിയിലായത്. ഇന്നലെ രാവിലെ 11.30 യോടെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മങ്ങാട്ടുകവല നാലുവരി പാതയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. 15 ഗ്രാം കഞ്ചാവുമായി മടത്തിക്കണ്ടം ഭാഗത്ത് നിന്നാണ് അറസ്റ്റ്. പൂമാല സ്വദേശിയായ പതിനേഴുകാരനാണ് മങ്ങാട്ടുകവലയില്‍ വച്ച് ബൈക്കില്‍ വരവെ ഇന്നലെ വൈകിട്ട് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ കുടുങ്ങുകയായിരുന്നു. പ്രതിയില്‍ നിന്നും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അഖിലിനെതിരെ എക്‌സൈസിലും പോലീസിലും കഞ്ചാവ് കേസ് നിലവിലുണ്ട്. മോഷണ ശ്രമത്തിലും തൊടുപുഴയില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പതിനേഴുകാരനെ ജുവനൈല്‍ കോടതിയിലും അഖിലിനെ മുട്ടം ഫസ്റ്റ് ക്ലാസ് കോടതിയിലും ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.