ചെറുതോണി: ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവുമായി ആസാം സ്വദേശി മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായി.അസാം ആഗോണ് സ്വദേശി ഇനറൂള് ഹക്ക് (20) നെയാണ് 150 ഗ്രാം കഞ്ചാവുമായി എസ്. ഐ വി.ടി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
നിര്‍മ്മാണ തൊഴിലാളിയായ ഇയാളെ മുരിക്കാശ്ശേരി സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്ന ഇയാള്‍ സ്വന്തം ആവശ്യത്തിനുവേണ്ടി കരുതിവച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാഗില്‍ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരമാണ് പോലീസിന് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സഹായമായത്. എ.എസ്.ഐ അലിയാര്, ജൂഡി റ്റി.പി എന്നിവരാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: