മണ്ണഞ്ചേരി: ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ യുവാവിന് സ്കൂള്‍ വിദ്യാര്‍ത്ഥിനി രക്ഷകയായി. അനുമോദനവുമായി പോലീസ് സ്കൂളിലെത്തി. കാട്ടൂര്‍ ഹോളി ഫാമിലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും എസ്പിസി കേഡറ്റുമായ കാട്ടൂര്‍ പാനേഴത്ത് വീട്ടില്‍ സോജന്റെ മകള്‍ സാഹിദ ചഞ്ചലാണ് ലോകര്‍ക്ക് മുഴുവന്‍ മാതൃകയായത്. അച്ഛനോടൊപ്പം ബസില്‍ യാത്ര ചെയ്യുമ്പോഴാണ് മാരാരിക്കുളം ബീച്ച് റോഡില്‍ സ്വകാര്യ ബസിടിച്ച് മോട്ടോര്‍ ബൈക്ക് യാത്രികനായ കാട്ടൂര്‍ പള്ളിപ്പറമ്പില്‍ എബിന് റോഡില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ കാഴ്ച്ചകാരായി നോക്കി നില്‍ക്കെ ബസില്‍ നിന്നിറങ്ങിയ സാഹിദ യുവാവിനരികിലെത്തുകയും തന്റെ ഷാള്‍ ഉപയോഗിച്ച് മുറിവ് കെട്ടുകയും തുടര്‍ന്ന് അച്ഛന്റെയും മറ്റുള്ളവരുടെയും സഹായത്തോടെ ഓട്ടോ പിടിച്ച് യുവാവിനെ കലവൂരിലും പിന്നീട് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കഴിഞ്ഞ നാലാം തീയതിയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് പിന്നീട് അപകടനില തരണം ചെയ്തു. മണ്ണഞ്ചേരി ജനമൈത്രി പോലീസ് സിആര്‍ഒ എ.ഒ. ജോയി, സിവില്‍ പോലീസ് ഓഫിസര്‍മാരായ ആര്. നിഷമോള്, ഉല്ലാസ്, സത്താര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകന്, ഹെഡ്മിസ്ട്രസ് മേരി മാര്‍ഗരറ്റ്, സിപിഒ സെബാസ്റ്യന്‍, എ.സി.പി.ഒ മേരി ഷെര്‍ളി തുടങ്ങിയവരും സ്കൂള്‍ അധ്യാപകരും സഹപാഠികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: