തടിലോറികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

Friday 23 September 2016 9:23 pm IST

മാന്നാര്‍: ദേശീയപാതയിലും സംസ്ഥാന പാതകളിലും മറ്റ് പ്രധാന റോഡുകളിലും തിരക്ക് സമയങ്ങളില്‍ അമിതമായി തടി കയറ്റി വരുന്ന ലോറികള്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭീഷണിയായി മാറുന്നു. ലോറികള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കൂടുകയാണ്. സ്‌കൂള്‍ പ്രവര്‍ത്തന സമയത്ത് ലോറികള്‍ അമിത വേഗതയില്‍ പോകുന്ന കാഴ്ച പതിവാണ്. ലോറികള്‍ കാണാന്‍ കഴിയാത്ത രീതിയില്‍ ഉയരത്തിലും ഇരുഭാഗങ്ങളിലേക്ക് ഇറക്കി കെട്ടിവെച്ചാണ് തടികള്‍ കൊണ്ടു പോകുന്നത്. റോഡിന്റെ ഇരുവശങ്ങളും കാണാത്ത രീതിയിലാണ് തടി കെട്ടിവെക്കുന്നതിനാല്‍ പലപ്പോഴും തടി മുട്ടി അപകടമുണ്ടായാലും ഡ്രൈവര്‍ അറിയാതെ പോകുന്നു. ഇത്തരം വാഹനങ്ങളില്‍ പലപ്പോഴും സഹായികളും ഉണ്ടാകാറില്ല. തടി കയറ്റി പോകുന്ന ലോറികള്‍ രാത്രി കാലങ്ങളില്‍ മാത്രമെ ഓടാന്‍ പാടുള്ളുവെന്നും നിശ്ചിത ണ്ണെില്‍ കൂടുതല്‍ ഭാരം കയറ്റാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് ലോറികള്‍ പോകുന്നത്. രാത്രി കാലങ്ങളില്‍ ചെമപ്പ് ലൈറ്റുകള്‍ തടിയുടെ നാല് വശങ്ങളിലും പ്രകാശിപ്പിക്കണമെന്നും പറയുന്നു. എന്നാല്‍ ഇതു പാലിക്കപ്പെടുന്നില്ല. അധികൃതരുടെ പരിശോധനക്കിടയില്‍ ഇത്തരം വാഹനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും നടപടി സ്വീകരിക്കാറില്ല. തടി ലോറികള്‍ കയറ്റി കൊണ്ടു പോകാന്‍ രാത്രി കാലങ്ങളില്‍ നിശ്ചിത സമയം ഉണ്ടാക്കിയാല്‍ ഒരു പരിധി വരെ ജീവന്‍ കവര്‍ന്നെടുക്കുന്ന തടി ലോറികള്‍ മൂലം ഉണ്ടാകുന്ന അപകടം നിയന്ത്രിക്കാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.