സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വലുത്: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

Friday 23 September 2016 10:12 pm IST

പാലാ: ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും നമുക്ക് അതിന്റെ തീവ്രത അനുഭവപ്പെടാതിരുന്നത് സഹകരണ മേഖല സുസ്ഥിരമായതിനാലാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ മികച്ച സഹകാരികള്‍ക്ക് കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ കിസ്‌കോ, പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന, ജില്ലാ, താലൂക്ക് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോലിയക്കോട് കൃഷ്ണന്‍ നായര്‍, കുമാരനെല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. പി.ജി. സുകുമാരന്‍ നായര്‍, തീക്കോയി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.ജെ. ജോസഫ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി. കാപ്പന്‍ അദ്ധ്യക്ഷത വഹിക്കും. പാലാ ബ്ലഡ് ഫോറത്തിന് കൊടുമ്പിടി വിസിബ് നല്‍കുന്ന ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ മികച്ച രക്തദാതാവിനുള്ള പുരസ്‌കാരം നേടിയ ഷിബു തെക്കേമറ്റത്തെ ചടങ്ങില്‍ ആദരിച്ചു. പി.സി. ജോര്‍ജ് എംഎല്‍എ, ജോസഫ് വാഴയ്ക്കല്‍, പാലാ നഗരസഭാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം, ടോമി കുറ്റിയാങ്കല്‍, കെ.ആര്‍. സൂരജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.