ന്യൂദല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്സ് ആപ്പിന് ഉടമക്കമ്പനിയായ ഫെയിസ്ബുക്കിന് കൈമാറാമെന്ന് ദല്‍ഹി ഹൈക്കോടതി. എന്നാല്‍, വാട്സ് ആപ്പിന്റെ പുതിയ നയം വരുന്ന നാളെയ്ക്കു മുമ്പ് അക്കൗണ്ട് റദ്ദാക്കുന്നവരുടെ വിവരങ്ങള്‍ സര്വറില്നിന്നുതന്നെ നീക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ പോളിസിക്കെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ദിംഗ്ര സെഗാള്‍ എന്നിവരടങ്ങിയ ബെഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: