ന്യൂദല്‍ഹി: ഉപയോഗശൂന്യമായ, 420 കോടി രൂപയുടെ, 550 ടണ്‍ മാഗി നൂഡില്‍സ് നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഈയം കൂടുതലുള്ള മാഗി പായ്ക്കറ്റുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇവ നശിപ്പിക്കാന്‍ നെസ്ലെ സുപ്രീംകോടതി അനുമതി തേടിയതിനുശേഷമാണ് നടപടികള്‍ ആരംഭിച്ചത്.
രുചി കൂട്ടാന്‍ മോണോ സോഡിയം ഗ്ലുട്ടാമേറ്റും (എംഎസ്ജി) ഈയവും ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിവിധ സംസ്ഥാനങ്ങളില്‍ മാഗിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യത്തിന് ഹാനികരമായ 38,000 ടണ്‍ നൂഡില്‍സ് പായ്ക്കറ്റുകള്‍ നശിപ്പിച്ചിരുന്നു. ശേഷിക്കുന്ന 550 ടണ്‍ കൂടി നശിപ്പിക്കാണ് നെസ്ലെ സുപ്രീംകോടതിയുടെ അനുമതി തേടിയത്.
ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന് എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിച്ച ഹര്‍ജിയില്‍ കാലാവധി കഴിഞ്ഞ നൂഡില്‍സ് സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നശിപ്പിക്കാനുള്ള അനുമതി തേടിയിരിക്കുന്നത്. നെസ്ലെ കമ്പനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഹാജരായി.അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളൊന്നും നെസ്ലെ നിരാകരിച്ചിട്ടില്ലെന്നും നൂഡില്‍സ് നശിപ്പിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ധാരണയിലെത്തിയിട്ടുെണ്ടെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: