റിയോ മെഡല്‍ ജേതാക്കള്‍ക്ക് ആദരം

Friday 23 September 2016 10:14 pm IST

തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ തിരുവനന്തപുരത്ത് ആദരിച്ചു. ബാഡ്മിന്റണില്‍ വെള്ളി നേടിയ പി.വി. സിന്ധുവിനെയും ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കിയ സാക്ഷി മാലിക്കിനെയും പരിശീലകരെയുമാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും സംയുക്തമായി ആദരിച്ചത്. കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ 50 ലക്ഷം രൂപ സിന്ധുവിനും 25 ലക്ഷം രൂപ സാക്ഷി മാലിക്കിനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ കൈമാറി. സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിന് 10 ലക്ഷം രൂപയും സാക്ഷിയുടെ കോച്ച് മന്ദീപിന് അഞ്ചുലക്ഷം രൂപയും സമ്മാനിച്ചു. റിയോയിലെ താരങ്ങളോടുള്ള ആദരസൂചകമായി കോട്ടന്‍ഹില്‍ സ്‌കൂള്‍ നല്‍കിയ ഫലകം അധ്യക്ഷനായിരുന്ന കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍ കൈമാറി. ആദരണീയര്‍: റിയോ ജേതാക്കളെ തിരുവനന്തപുരത്ത് ആദരിച്ച ചടങ്ങില്‍ പി.വി.സിന്ധു, സാക്ഷി മാലിക്ക്, പരിശീലകരായ പുല്ലേല ഗോപിചന്ദ്, മന്ദീപ് എന്നിവര്‍ കുട്ടികളെ അഭിവാദ്യം ചെയ്യുന്നു. കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ തുടങ്ങിയവര്‍ സമീപം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.