സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് 30ന് അവസാനിക്കും
കോട്ടയം: സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന് 30ന് അവസാനിക്കും. എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, തൊഴില്‍ വിഭാഗം/മറ്റുവിഭാഗം എന്നിവ തെളിയിക്കുന്ന രേഖയുടെ അസ്സലും പകര്‍പ്പും രജിസ്ട്രേഷന് സമയത്ത് സമര്‍പ്പിക്കണം. 2017 മാര്‍ച്ചുവരെ ആനുകൂല്യത്തിന് അര്‍ഹതയുള്ള സ്മാര്‍ട്കാര്‍ഡ് ഉടമകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. റേഷന്‍കാര്‍ഡില്‍ പ്രതിമാസ വരുമാനം 600 രൂപയോ അതില്‍ താഴെയോ രേഖപ്പെടുത്തിയവരും വിവിധ ക്ഷേമപദ്ധതികളില്‍ അംഗങ്ങളായവര്‍, തൊഴിലാളികള്‍ ആശ്രയ കുടുംബങ്ങള്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, അങ്കണവാടി വര്‍ക്കേഴ്സ്/ഹെല്‍പ്പേഴ്സ്/ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും രജിസ്ട്രേഷന് നടത്താം. കൂടുതല്‍ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്നിന്നറിയാം