കോഴിക്കോട്: ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കും. ഇന്ന് രാവിലെ 9.30ന് ആര്‍എസ്എസ് അഖില ഭാരതീയ സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ജി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം അദ്ധ്യക്ഷന്‍ എകെബി നായര്‍ അദ്ധ്യക്ഷത വഹിക്കും.
സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. ഐഎന്‍എസ് പ്രസിഡന്റും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ പി.വി. ചന്ദ്രന് ആശംസയര്‍പ്പിക്കും.
കഥകളി ആചാര്യന് ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, ഭാഗവത വാചസ്പതി പാലാഞ്ചേരി സുബ്രഹ്മണ്യന് നമ്പൂതിരി, ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വാദ്യ കലാചാര്യന്‍ ഉള്ള്യേരി ശങ്കരമാരാര്‍, ഗ്രന്ഥകാരന് പി.ആര്.നാഥന് എന്നിവര്‍ക്ക് ക്ഷേത്രജ്യോതി പുരസ്കാരം സമര്‍പ്പിക്കും. വൈകിട്ട് 6ന് നടക്കുന്ന സഭയില്‍ സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: