യു.എസ് വിസാ ചട്ടങ്ങളില്‍ ഇളവ്

Thursday 22 March 2012 3:30 pm IST

ന്യൂദല്‍ഹി: ഇന്ത്യക്കാരുടെ വിസാചട്ടങ്ങളില്‍ ഇളവു വരുത്തുമെന്നു യുഎസ്. നാലു വര്‍ഷത്തിനുള്ളില്‍ പുതുക്കുന്ന വിസ ഉടമകളെ ഇനിമുതല്‍ അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കുമെന്നു കോണ്‍സുലര്‍ വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി ജാനിസ് ജേക്കബ്സ്. യു.എസും ഇന്ത്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ വിസാചട്ടങ്ങളില്‍ ഇളവു വരുത്താന്‍ യു.എസ്‌ തീരുമാനിച്ചത്‌. ബി 1, ബി 2, സി, ഡി വിഭാഗം വിസകള്‍ക്കാണ് ഇതു ബാധകം. ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏറെ ഗുണകരമാകുന്ന നടപടിയാണിത്. വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍, വിദഗ്ധ തൊഴിലാളികള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കും നിയഭേദഗതി ഉപകാരപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.