തേഞ്ഞിപ്പലം: കേന്ദ്രമന്ത്രി അജയ് ഗോയല്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിക്കും. രാവിലെ 11ന് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) താരങ്ങളില്‍ മികവ് തെളിയിച്ച കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒളിംപ്യന്‍ പി.ടി.ഉഷ, കോച്ച് ഒ.എം.നമ്പ്യാര്‍ എന്നിവരാണ് ആദരിക്കപ്പെടുന്നവര്‍. വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്, സായ് റീജണല്‍ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍ എന്നിവര്‍ പങ്കെടുക്കും.
സര്‍വകലാശാലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക്കും, ഇന്‍ഡോര്‍ സ്റ്റേഡിയവും നിര്‍മ്മാണം പുരോഗമിക്കുന്ന നീന്തല്‍കുളവും അജയ് ഗോയല്‍ സന്ദര്‍ശിക്കും. സിന്തറ്റിക് ട്രാക്കിന് സമീപം സ്പോര്‍ട്സ് പവിലിയന് നിര്‍മ്മിക്കാന്‍ സഹായം തേടി സര്‍വകലാശാല അധികൃതര്‍ മന്ത്രിക്ക് നിവേദനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: