കോട്ടയം: ഭാരത് ധര്‍മ്മ ജനസേന കോട്ടയം നിയോജകമണ്ഡലം കോട്ടയം മുന്‍സിപ്പല്‍ വടക്കന്‍ മേഖല പ്രവര്‍ത്തക കണ്വെന്ഷന് 25ന് വൈകിട്ട് 4ന് കുമാരനല്ലൂര്‍ മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി.വി.ബാബു ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് എം.പി.സെന്‍, ജില്ലാ സെക്രട്ടറി പി.അനില്‍കുമാര്‍, നിയോജകമണ്ഡലം സെക്രട്ടറി ടി.എച്ച്.ഷെജി, യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് സുരേഷ് വട്ടയ്ക്കല്‍, മഹിളാവിഭാഗം ജില്ലാ സെക്രട്ടരി എസ്.ഷാജി, കമ്മിറ്റിയംഗം കെ.കെ.ശശിധരന് എന്നിവര്‍ സംസാരിക്കും. നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങളായ പി.എന്‍.വിജയന് സ്വാഗതവും ദീപാഷിബു നന്ദിയും പറയും. തുടര്‍ന്ന് മേഖലാ കമ്മിറ്റി രൂപീകരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: