മല്ലപ്പള്ളിക്ക് സ്വപ്ന സാക്ഷാത്കാരം: ഇന്‍ഡോര്‍ കോര്‍ട്ട് പൂര്‍ത്തിയായി

Friday 23 September 2016 10:53 pm IST

മല്ലപ്പള്ളി: കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് 120 ഹാന്‍ഡ്‌ബോള്‍ താരങ്ങളെ സംസ്ഥാന ഹാന്‍ഡ്‌ബോള്‍ ടീമിന് സംഭാവന ചെയ്ത മല്ലപ്പള്ളിക്ക് ആവേശം പകര്‍ന്ന് കൊണ്ട്• പബ്ലിക് സ്‌റ്റേഡിയത്തിലെ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 7 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് നടക്കും. വിവിധ കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മാണ് പൂര്‍ത്തിയാക്കിയ കോര്‍ട്ട്്്്്്്്് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍, ആന്റോ ആന്റണി എം.പി. എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും. 'ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു.ടി.തോമസ് മുഖ്യ അതിഥിയായിരിയ്ക്കും. ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണം സെപ്തംബര്‍ 25 ാം തീയതി ഞായറാഴ്ച വൈകിട്ട് 3.30ന് പബ്ലിക്ക് സ്‌റ്റേഡിയത്തില്‍ നടക്കും.ജില്ലാതല ഹാന്‍ഡ്‌ബോള്‍ പരിശീലന കേന്ദ്രമായ മല്ലപ്പള്ളിയില്‍ ഇന്‍ഡോര്‍ കോര്‍ട്ട് പൂര്‍ത്തിയാകുന്നതോടെ വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റന്‍, ടേബിള്‍ ടെന്നിസ്, ഷട്ടില്‍ എന്നീ ഇനങ്ങള്‍ക്കും സൗകര്യമാകും.2 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും 15 മീറ്റര്‍ ഉയരവും ഉള്ള രീതിയിലാണ് പുതിയ കോര്‍ട്ടിന് രൂപം നല്‍കിയത്.റൂഫിങ്, ഫ്‌ലോറിങ് എന്നിവയുടെ പണികള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയായി. ഈരംഗത്ത് നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധേയമായ പത്തനാപുരം സ്വദേശി ഡാനിയല്‍ ജോര്‍ജാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്ത കരാറുകാരന്‍. .വിവിധ കേന്ദ്ര കായിക പദ്ധതികളുടെ പിന്‍ബലത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ആന്റോ ആന്റണി എംപി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളും പബ്ലിക് സ്‌റ്റേഡിയം സൊസൈറ്റിയുടെയും മറ്റ് കായിക പ്രേമികളുടെയും സഹകരണത്തോടുമാണ് സ്‌റ്റേഡിയം ദ്രുതഗതിയില്‍ നിര്‍മ്മിച്ച് നല്‍കിയത്. ജിംനേഷ്യം, ഓഫിസ് കോംപ്ലക്‌സ്, ഗാലറി എന്നിവ ലക്ഷ്യമിടുന്നതായി അധികൃതര്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ 190 കായിക പ്രേമികള്‍ അടങ്ങുന്ന സംഘടന 2015ല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ്്27 ലക്ഷം രൂപ ചിലവാക്കി സ്ഥലംവാങ്ങി,തുടര്‍ന്ന് നടന്ന പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയ നിര്‍മ്മണത്തിലേക്ക് എത്തിയത്.പത്ത് വര്‍ഷം കൊണ്ട് 12 കുട്ടികളെ ഇന്ത്യന്‍ ആര്‍മിയിലും രണ്ട് കുട്ടികളെ പോലീസിലും 120 കുട്ടികളെ കേരളാ ഹാന്റ് ബോള്‍ ടീമിലും എത്തിക്കാന്‍ മല്ലപ്പള്ളിക്ക് കഴിഞ്ഞു.വോളിബോളിന്റെ ഈറ്റില്ലമായ മല്ലപ്പള്ളിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് ലോകോത്തരമായ പ്രതിഭകള്‍ ഉദിച്ച് ഉയരുമെന്നാണ് കായിക സ്‌നേഹികള്‍ പ്രതീക്ഷിക്കുന്നത്.ദേശീയ നിലവാരമുള്ള സ്‌റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ ശ്രദ്ദേയമായ വിവിധ മത്സരങ്ങള്‍ക്കാകും മല്ലപ്പള്ളി ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷിയാകുക.11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മല്ലപ്പള്ളിയില്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.