കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്കുന്ന നിയമവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. പൊതു പാതാ നിയമത്തിലെ 5 (1) വകുപ്പാണ് കോടതി റദ്ദാക്കിയത്. ആറ്റുകാല്‍ പൊങ്കാല പോലുള്ള ചടങ്ങുകള്‍ പൊതുജനങ്ങള്‍ക്കു തടസമുണ്ടാക്കാത്ത രീതിയില്‍ റോഡിന്റെ വശത്തു നടത്താം.
ഇതിനു ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും കോടതി പറഞ്ഞു. പാതയോരത്തു പൊതുയോഗം പാടില്ലെന്ന ഹൈക്കോടതി വിധി മറികടക്കാന്‍ വേണ്ടിയാണു നിയമസഭ പ്രത്യേക നിയമം പാസാക്കിയത്.
റ്റുകാല്‍ പൊങ്കാല പോലുള്ള മതപരമായ ചടങ്ങുകള്‍ക്ക് നിയമം തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 18 നാണ് സഭ നിയമം പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: