ശ്രീനഗര്‍: അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നതിനിടെ ജമ്മുകശ്മീരിലെ അഖനൂരില് ഭീകരനെ ബിഎസ്എഫ് അറസ്റ്റു ചെയ്തു. അബ്ദുള്‍ ഖയാം ആണ് പിടിയിലായത്. ഇയാള്‍ അതിര്‍ത്തിയിലെ ചുരുള്മുള്ളുവേലിയില് കുടുങ്ങുകയായിരുന്നു.
പാക്കിസ്ഥാനിലെ സിയാല്കോട്ടുകാരനാണ്. മൊബൈലും രണ്ട് സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുമുണ്ട്. അഞ്ചു പേരാണ് പുലര്‍ച്ചെ നാലു മണിയോടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. മുള്ളുവേലിയില്‍ കുടുങ്ങിയതോടെ അലാറം മുടങ്ങി. മറ്റു നാലു പേര് പാക്കിസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: