ചേര്‍ത്തല: ബിജെപിയുമായി യാതൊരു ഭിന്നതയും ഇല്ലെന്നും ഇത്തരത്തിലുള്ള പ്രചരണം രാഷ്ട്രീയപ്രേരിതവും മാധ്യമ സൃഷ്ടിയുമാണെന്നും ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കണിച്ചുകുളങ്ങരയില്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായുള്ള ബന്ധത്തിന് ഒരു തരത്തിലുള്ള ഉലച്ചിലും സംഭവിച്ചിട്ടില്ല. ബിഡിജെഎസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും. എന്‍ഡിഎ കുടുതല്‍ ശക്തിപ്പെടുത്തും. ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ലോകത്തുള്ളതില്‍ ഏറ്റവും നല്ല സര്‍ക്കാര്‍ മോദി സര്‍ക്കാരാണ്.
മുട്ടേല്‍ ഒപ്പിട്ട് നിയമിക്കുന്ന രീതി മോദി സര്‍ക്കാരിനില്ല, എല്ലാ നിയമനങ്ങളും നിയമങ്ങള്‍ പാലിച്ചാണ് നടത്തുന്നത്, അതിനാല്‍ സ്വഭാവിക കാലതാമസമാണ് സ്ഥാപനങ്ങളുടെ ചെയര്മാന്മാരെയും മറ്റും നിയമിക്കുന്നതിലുണ്ടാകുന്നതെന്നും തുഷാര്‍ പറഞ്ഞു.
ഇന്ന് ജില്ലാ പ്രസിഡന്റ് ഉപരി നേതാക്കളുടെ യോഗം ചേര്‍ത്തലയില്‍ വിളിച്ചിട്ടുണ്ട്.
ഈ യോഗത്തില്‍ തെറ്റായ വാര്‍ത്തയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുണ്ടായ ആശയക്കുഴപ്പം അകറ്റും. കോഴിക്കോട് എന്‍ഡിഎ യോഗത്തില്‍ ബിഡിജെഎസ് നേതാക്കള്‍ പങ്കെടുക്കും. ബിഡിജെഎസ് കേന്ദ്രനേതാക്കളായ സുഭാഷ് വാസു, ടി. വി. ബാബു, കെ.
ജി. തങ്കപ്പന്, ഉണ്ണികൃഷ്ണന്, വി. ഗോപകുമാര്‍, രാജേഷ് നെടുമങ്ങാട്, സംഗീത വിശ്വനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: