വാഷിങ്ടണ്‍: അമേരിക്കന്‍ പൗരനായ ലോക പ്രശസ്ത മലയാളി ഡോക്ടര്‍ക്ക് ദേശീയ മനുഷ്യത്വ മെഡല്‍. ചികിത്സാ രംഗത്തുള്ള സേവനങ്ങള്‍ക്ക് അമേരിക്ക നല്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് ഡോ. ഏബ്രഹാം വര്‍ഗീസിന് ലഭിച്ചത്. പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന് സമര്‍പ്പിച്ചു. സ്റ്റാന്‍ഫോര്‍ഡ് സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറും വൈസ് ചെയര്‍മാനുമാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1955ല്‍ അഡീസ് അബാബയില്‍ ജനിച്ചു. ഏത്യോപ്യയില്‍ പഠിപ്പിക്കാന്‍ വന്നവരാണ് മാതാപിതാക്കള്‍. പിന്നെ അവര്‍ അമേരിക്കയിലേക്ക് കുടിയേറി. വര്‍ഗീസ് മദ്രാസ് മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്. ചരിത്രം, സാഹിത്യം, ഭാഷ, തത്വചിന്ത എന്നിവയടക്കം 12 മേഖലകളിലാണ് ഹ്യുമാനിറ്റീസ് മെഡല്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: