ഹാനോയ്: വിയറ്റ്നാമിൽ കടുവയുടെ ആക്രമണത്തിൽ സൂക്ഷിപ്പുകാരൻ കൊല്ലപ്പെട്ടു. വിയറ്റ്നാമിലെ ബിൻ ഡോംഗ് പ്രവിശ്യയിലെ കടുവാ സംരക്ഷണ കേന്ദ്രത്തിലാണ് ദാരുണമായ സംഭവം നടന്നത്. ലുവോംഗ് വാന്‍ ഹായ് എന്ന ജീവനക്കാരനാണ് (40) ആണ് മരിച്ചത്.
കടുവയുടെ കൂട്ടില്‍ എത്തി ഭക്ഷണം നല്‍കുന്നതിനിടെ 10 വയസുള്ള കടുവ വാൻ ഹായിനെ ആക്രമിക്കുകയായിരുന്നു. ഡി അന് നഗരത്തില്‍ തായ് ബിന്‍ ഡോംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കടുവ സംരക്ഷണ കേന്ദ്രം.
ഇവിടെ കഴിഞ്ഞ 20 വര്‍ഷമായി സൂക്ഷിപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു വാന്‍ ഹായ്. കേന്ദ്രത്തില്‍ 16 കടുവകളെയാണ് കമ്പനി പരിപാലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: