ജയ്പുർ: ഇക്കാലത്ത് സെൽഫി കിറുക്കില്ലാത്ത ആരുണ്ട് ഈ ഭൂമിയിൽ? പക്ഷേ ഇതിനിടയിൽ അബദ്ധം പറ്റുന്നത് സർവ്വ സഹജമാണ്. ഗ്രാമവാസികൾ പിടികൂടിയ മലമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റ വീഡിയോ നവമധ്യമങ്ങളിൽ വൈറലാകുകയാണ്.
സംഭവം നടക്കുന്നത് രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ്. ജില്ലാ വനം വകുപ്പ്, പ്രദേശത്തെ കാട്ടിൽ നിന്നും പിടികൂടിയ മലമ്പാമ്പിനെ ജനമധ്യത്തിൽ എത്തിക്കുന്നതിനിടെയാണ് യുവാവ് സെൽഫിയെടുക്കാൻ പാമ്പിനു സമീപത്ത് എത്തിയത്.
തുടർന്ന് യുവാവ് ഫോട്ടോ എടുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥരുടെ കൈകളിൽ കിടന്നിരുന്ന മലമ്പാമ്പ് യുവാവിന്റെ ശരീരത്തിലേക്ക് ചാടുകയാണുണ്ടായത്. യുവാവ് കുതറിമാറിയതിനാൽ ഷർട്ടിലാണ് പാമ്പിന്റെ കടിയേറ്റത്. ഇതിനാൽ യുവാവിന് പരിക്കേറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: