യുണൈറ്റഡ് നേഷൻസ്: ആണവായുധം വികസിപ്പിക്കുന്നത് സ്വയം പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായിട്ട് മാത്രമാണെന്ന് ഉത്തര കൊറിയ. യുഎൻ പൊതുസഭയിൽ സംസാരിക്കവെ ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യസുരക്ഷക്കും കൊറിയൻ ഉപദ്വീപിന്റെ സമാധാനത്തിനും ആണവായുധം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ അണവ പദ്ധതിയുമായി മുന്നോട്ട് പോകുകയെന്നത് രാജ്യത്തിന്റെ നയമാണെന്ന് അറിയിച്ച അദ്ദേഹം അമേരിക്ക ഉയർത്തുന്ന ഭീഷണി നേരിടേണ്ട സാഹചര്യമാണ് വരാൻ പോകുന്നതെന്ന് അറിയിച്ചു. അതിനാൽ തങ്ങളുടെ രാജ്യം ആണവശേഷി വർധിപ്പിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു .
ഐക്യരാഷ്ട്രസഭയുടെ ഉപരോധവും വിലക്കുകളും മറികടന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ ആണവായുധ പരീക്ഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: