പ്രധാനമന്ത്രിയെ ആവേശത്തോടെ വരവേറ്റ് കോഴിക്കോട്

Saturday 24 September 2016 7:06 pm IST

  കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവേശത്തോടെ വരവേറ്റ് കേരള ജനത. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം കോഴിക്കോട്ടെ വിക്രം മൈതാനിയില്‍ എത്തി. ഇവിടെ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കോഴിക്കോട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ബീച്ചും വിക്രം മൈതാനിയും എസ്പി‌ജിയുടെയും സംസ്ഥാന പോലീസിന്റെയും കനത്ത നിരീക്ഷണത്തിലാണ്. കോഴിക്കോട് ബീച്ചിലെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി കോഴിക്കോട് തളി സാമൂതിരി സ്കൂളിലെത്തും. ജനസംഘത്തിന്റെ ആദ്യകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി സ്മൃതിസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങില്‍ ആദ്യകാല നേതാക്കള്‍ പ്രധാനമന്ത്രിയുമായി സംവദിക്കും. സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രിയുടെ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.