വാഷിംഗ്ടണ്‍: അമേരിക്കൻ സൈനികരുടെ വിവരങ്ങൾ ഐഎസ് ഭീകരർക്ക് ചോർത്തിക്കൊടുത്ത കൊസോവൻ യുവാവിനെ ഇരുപത് വർഷത്തെ തടവിന് ശിക്ഷിച്ചു. അര്‍ദിത് ഫെരിസിയെന്ന 21കാരനെയാണ് വിർജിനിയ കോടതി ശിക്ഷിച്ചത്.
കമ്പ്യൂട്ടര്‍ ഹാക്കറായ ഫെരിസി 1,350 ഓളം യുഎസ് സൈനികരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും വിവരങ്ങളാണ് ഭീകരര്‍ക്ക് കൈമാറിയത്. പേരുവിവരങ്ങള്‍, ഇമെയില്‍ അഡ്രസ്, പാസ്വേര്ഡ്, ലൊക്കേഷന്‍സ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് ചോര്‍ത്തി കൊടുത്തത്.
എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2016 ഒക്ടോബറില്‍ മലേഷ്യയില്‍ വച്ച് ഫെരിസിയെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ജനുവരിയില്‍ യുഎസ് പോലീസിന് കൈമാറുകയും ചെയ്തു. കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐഎസ് ആക്രമണത്തിന് പദ്ധതിയിടാന്‍ സാധ്യതയുണ്ടെന്നാണ് ഫെരിസി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: