കോഴിക്കോട് : പാക് ഭീകര സംഘടനകളാണ് കശ്മീരിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് കശ്മീര്‍ ഉപമുഖ്യമന്ത്രി ഡോ. നിര്‍മല്‍ കുമാര്‍ സിങ്. പാക്കിസ്ഥാനാണ് ഭീകരവാദം വളര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് അധിനിവേശ കശ്മീരിലാണ് ഭീകര സംഘടനകളുടെ കേന്ദ്രങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്രതലത്തിലൂടെ ഈ ഭീകരക്യാമ്പുകളെ പുറത്ത് കൊണ്ടുവന്നതിന് ശേഷം ഇവയെ ഉന്മൂലനം ചെയ്യുകയാണ് ഭാരതം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ബിജെപി ദേശിയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കശ്മീര്‍ ഉപമുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: