കണ്ണൂര്‍: കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഇന്ന് രാവിലെ 9 മുതല്‍ 2 വരെ അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അസ്ഥിബലക്ഷയ ക്യാമ്പ് സംഘടിപ്പിക്കും. ഡോക്ടറുടെ ഫീസ്, ബിഎംഡി ടെസ്റ്റ് എന്നിവ സൗജന്യമാണ്. മനുഷ്യശരീരത്തിലെ അസ്ഥികള്‍ക്കുള്ള ബലക്ഷയം, തേയ്മാനം, രക്തപ്രവാഹത്തിന്റെ തോത് എന്നിവ മനസ്സിലാക്കുവാന്‍ കഴിയും. ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.നിഥിന് സുകു നേതൃത്വം നല്‍കും. താല്‍പ്പര്യമുള്ളവര്‍ കാലത്ത് 8 മണിക്ക് ആശുപത്രിയില്‍ എത്തിച്ചേരണം. ഫോണ്‍: 0497 2762400, 2762406.
പ്രതികരിക്കാൻ ഇവിടെ എഴുതുക: