കണ്ണൂരിലെ സപ്ലൈകോ ഔട്ട്‌ലെറ്റ് നിലനിര്‍ത്തണം

Saturday 24 September 2016 4:51 pm IST

കണ്ണൂര്‍: വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതും നിത്യേന നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുന്നതുമായ കണ്ണൂര്‍ പ്ലാസ സപ്ലൈകോ ഔട്ട്‌ലെറ്റ് നിലവിലുള്ള കെട്ടിടത്തിന്റെ സമീപത്തുതന്നെ തുടരുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് എഐടിയുസി കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും കണ്ണൂര്‍ പട്ടണത്തില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസ്യകരമായിരുന്നു ഈ ഔട്ട്‌ലെറ്റ്. ഓണക്കാലത്ത് തന്നെ ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവാണ് ഇവിടെയുണ്ടായിരുന്നത്. പത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനം നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. താവം ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.