ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കും

Saturday 24 September 2016 4:51 pm IST

കണ്ണൂര്‍: കേരള ഇക്കണോമിക് അസോസിയേഷന്‍ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി സഹകരിച്ച് കണ്ണൂരില്‍ ഡാറ്റാ വിശകലനം സാമ്പത്തിക ശാസ്ത്ര രംഗത്ത് എന്ന വിഷയത്തില്‍ ത്രിദിന ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 30, ഒക്‌ടോബര്‍ 1, 2 തീയ്യതികളില്‍ ശ്രീപുരത്തു വെച്ചാണ് ശില്‍പ്പശാല നടക്കുക. ശില്‍പ്പശാല ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറും ഡീനുമായ പ്രൊഫ.ബിനോ പോള്‍ നയിക്കും. സാമ്പത്തികശാസ്ത്ര ഗവേഷണരംഗത്ത് ഡാറ്റാ വിശകലനത്തിന്റെ അനന്തസാധ്യതകളും സാമ്പത്തിക ശാസ്ത്ര ഗവേഷണ വിശകലനത്തിന് സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ്‌വെയര്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം തുടങ്ങിയ മേഖലകളിലൂന്നിയാണ് ശില്‍പ്പശാല വിഭാവനം ചെയ്തിട്ടുള്ളത്. ഫോണ്‍: 9995557352, 9447650112.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.