കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷ പരിപാടികള്‍ ഇന്നലെ കണ്ണൂരില്‍ ആരംഭിച്ചു. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമവകുപ്പുമന്ത്രി കെകെ.ശൈലജ ഉദ്ഘാടനം ചെയ്തു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ജില്ലാതല ജലസംരക്ഷണ ശില്പശാല മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ.ബാബു മാത്യു വിഷയാവതരണവും ടി.ഗംഗാധരന് പ്രഭാഷണവും നടത്തി. ജലം-പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് വടകര തണല്‍ ഒരുക്കിയ വൃക്കക്ക് ഒരു തണല്‍ മെഡിക്കല്‍ എക്സിബിഷനും സൗജന്യ വൃക്കരോഗ പരിശോധനാ ക്യാമ്പും ഉണ്ടായി. പുസ്തക പ്രദര്‍ശനം, സ്റ്റാമ്പ് പ്രദര്‍ശനം എന്നിവയും നടന്നു. എംഎല്‍എമാരായ ജയിംസ് മാത്യു, സി.കൃഷ്ണന്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് നന്ദിയും പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: